Connect with us

National

ജമ്മുകശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു

ഒരു ഭീകരന്‍ നിയന്ത്രണരേഖയിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് വീഴുകയും ചെയ്തു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു ഭീകരനെ വധിച്ചു. ജില്ലയിലെ ദിഗ്വാര്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ രണ്ടിലധികം പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.

വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ നിയന്ത്രണരേഖയിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് വീഴുകയും ചെയ്തു. സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച ഒരു ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു.

 

 

---- facebook comment plugin here -----

Latest