Connect with us

Language controversy

ഒരു ഭാഷയെന്ന വാദം ഏകത്വമുണ്ടാക്കില്ല: അമിത് ഷാക്ക് സ്റ്റാലിന്റെ മറുപടി

'ഒരേ തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കുന്നു'

Published

|

Last Updated

ചെന്നൈ |  ഇംഗ്ലീഷിന് പകരം വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒറ്റ ഭാഷ മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടിക്കില്ലെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരേ തെറ്റ് ബി ജെ പി ആവര്‍ത്തിക്കുകാണ്. ഇതില്‍ നിങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം ബി ജെ പി നേതാക്കളെ ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിത്. രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനാണ് ബി ജെ പി നേതാക്കള്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37-ാമത് മീറ്റിങ്ങിനിടെയാണ് ഇതിന്റെ ചെയര്‍മാന്‍കൂടിയായ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.

 

Latest