Connect with us

Kerala

അന്‍വര്‍ വിഷയം; സുധാകരന്റേത് പ്രതികരണമല്ല, പൊട്ടിത്തെറി: എം വി ഗോവിന്ദന്‍

കോണ്‍ഗ്രസ്സില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാകും. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ ചേര്‍ത്തുള്ള എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം വെള്ളിയാഴ്ച ആരംഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | അന്‍വര്‍ വിഷയത്തില്‍ കെ സുധാകരന്റേത് പ്രതികരണമല്ല, പൊട്ടിത്തെറിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ്സില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ ചേര്‍ത്തുള്ള എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം വെള്ളിയാഴ്ച ആരംഭിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പി വി അന്‍വറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അദ്ദേഹത്തെ യു ഡി എഫിനൊപ്പം നിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു.

അന്‍വറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്കെടുക്കേണ്ടതല്ല. അത് പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ടതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നിട്ടില്ല. പുതിയ കെ പി സി സി പ്രസിഡന്റുമായി സംസാരിച്ചിരുന്നു. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും പങ്കെടുത്തു കൊണ്ടുള്ള ചര്‍ച്ച വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ പറഞ്ഞു.

 

Latest