Connect with us

National

അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ജൂണ്‍ രണ്ടിന്

സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപത്തു വെച്ചാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്

Published

|

Last Updated

ചെന്നൈ  | അണ്ണാ സര്‍വകലാശാല കാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് ചെന്നൈ മഹിളാ കോടതി കണ്ടെത്തി. ജൂണ്‍ രണ്ടിന് ശിക്ഷ വിധിക്കും

പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാനായെന്ന് കോടതി കണ്ടെത്തി.സര്‍വകലാശാല പരിസരത്ത് തട്ടുകട  നടത്തിയിരുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ കഴിഞ്ഞ സിഡംബര്‍ 23ന് രാത്രി സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപത്തു വെച്ചാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് .രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനി കന്യാകുമാരി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്

 

Latest