Connect with us

Kerala

വയനാട്ടില്‍ വീടിന് സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായി

മണിച്ചിറ സ്വദേശി ചന്ദ്രനെയാണ് കാണാതായത്.

Published

|

Last Updated

കല്‍പ്പറ്റ| വയനാട്ടില്‍ വീടിന് സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. മണിച്ചിറ സ്വദേശി ചന്ദ്രനെ(75)യാണ് കാണാതായത്.

ഇക്കഴിഞ്ഞ 27 മുതലാണ് ചന്ദ്രനെ കാണാതായത്. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്റെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest