Connect with us

Kerala

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങി വരവെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ ഒളിവില്‍ പോയി

സംഭവത്തില്‍ ഹില്‍ പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി |  തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരവേ അധ്യാപകന്‍ മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ ഹില്‍ പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ അധ്യാപകന്‍ കിരണിനെതിരെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്ക് പിറകെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറയുന്നു

അതേസമയം, കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപലിനെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിംപലിന്റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണ്.

Latest