Connect with us

Business

ഇന്ത്യാസ് വികെസിയുടെ സീറോ ഫൂട്ട് മാര്‍ക്‌സ് ഓണ്‍ലൈന്‍ പദ്ധതി അമിതാഭ് ബച്ചന്‍ ലോഞ്ച്‌ ചെയ്തു

www.zerofootmarks.com വെബ്‌സൈറ്റ്മുഖേന ഓണ്‌ലൈനായി ഓര്‍ഡര്‍ചെയ്യുന്ന പുതിയ പാദരക്ഷകളുടെ ഡെലിവറി സമയത്ത്തന്നെ പഴയവ കൈമാറാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്'സീറോഫൂട്ട്മാര്‍ക്‌സ്'.

Published

|

Last Updated

ന്ത്യയില്‍ ആദ്യമായി ഉപയോഗശേഷമുള്ള ഷൂസുകളും ചെരുപ്പുകളും ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈനായി ശേഖരിച്ച് ഉത്തരവാദിത്തപരമായ സംസ്‌കരണത്തിന്‌ സഹായിക്കുന്ന നവീനപദ്ധതി, രാജ്യത്തെ പ്രമുഖ പാദരക്ഷ നിര്‍മാതാക്കളായ ഇന്ത്യാസ് വികെസിയുടെ ‘സീറോഫൂട്ട്മാര്‍ക്‌സ്’ (Zero Footmarks) ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ലോഞ്ച്‌ചെയ്തു. www.zerofootmarks.com വെബ്‌സൈറ്റ്മുഖേന ഓണ്‌ലൈനായി ഓര്‍ഡര്‍ചെയ്യുന്ന പുതിയ പാദരക്ഷകളുടെ ഡെലിവറി സമയത്ത്തന്നെ പഴയവ കൈമാറാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്’സീറോഫൂട്ട്മാര്‍ക്‌സ്’.

ഉപയോഗം കഴിഞ്ഞ പാദരക്ഷകള്‍ തിരിച്ചെടുക്കാനും അവയ്ക്ക്ശാസ്ത്രീയവും പരിസ്ഥിതിസൗഹൃദവുമായ സംസ്‌കരണം ഉറപ്പാക്കാനും, ഇതുവഴി അവയ്ക്ക്മൂല്യം സൃഷ്ടിക്കാനും സഹായിക്കുന്ന രാജ്യത്തെതന്നെ ആദ്യവും, ഒരുപക്ഷേ, ഏഷ്യയില്‍തന്നെആദ്യത്തേതുമാണ് വികെസിയുടെസീറോഫൂട്ട്മാര്‍ക്‌സ്’ പദ്ധതി.

2025 ഓഗസ്റ്റില്‍ വികെസിചെയര്‍മാന്‍ വികെ സിമമ്മദ്‌കോയ തിരുവനന്തപുരത്ത്ഉദ്ഘാടനം ചെയ്ത പൈലറ്റ് പദ്ധതിക്ക്‌ ലഭിച്ച വലിയ സ്വീകാര്യതയാണ് ‘സീറോഫൂട്ട്മാര്‍ക്‌സ്’ രാജ്യത്താകെവ്യാപിപ്പിക്കാന് പ്രേരകമായത്. മാലിന്യംഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാന്‍ പുതിയത ലമുറയെ പ്രേരിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവല്‍ക്കരണംശക്തിപ്പെടുത്തുന്നതിനും ‘സീറോഫൂട്ട്മാര്‍ക്‌സ്’ പദ്ധതി സഹായിക്കുമെന്ന് വി.കെ.സി മാനേജിങ് ഡയറക്ടര്‍ വി.കെ.സി റസാക്ക് പറഞ്ഞു.

ഫൂട്ട്വേയര്‍ മാലിന്യംസംസ്‌കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് 2024 ഡിസംബറില്‍ അന്നത്തെ ശുചിത്വമിഷന്‍ ഡയറക്ടര്‍ യു.വിജോസ് ഐ.എ.എസ് (റിട്ട) കേരളത്തിലെ ചെരുപ്പ് നിര്‍മാതാക്കള്‍ക്ക് അയച്ച ഒരു കത്താണ് പദ്ധതി ആവിഷ്‌കരിക്കാന് വി.കെ.സിറസാക്കിന്പ്രചോദനമായത്. ഒരുവ്യവസായസംരംഭകന്‍ എന്നനിലയില്‍ ‘സീറോഫൂട്ട്മാര്‍ക്‌സ്’ പദ്ധതി തനിക്ക് വലിയ സന്തോഷം നല്‍കുന്നുണ്ടെന്ന് റസാക്ക് പറഞ്ഞു.

സമൂഹംനേരിടുന്നവെല്ലുവിളികള്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസിലൂടെപരിഹാരം കാണാന്‍ ശ്രമിക്കലാണ് സംരംഭകത്വം. മാലിന്യസംസ്‌കരണത്തെപറ്റി ചിന്തിക്കാന്‍ കുട്ടികള്‍ക്കും യുവതലമുറക്കും ഈപദ്ധതിപ്രചോദനമാകുമെന്നുംവി.കെ.സിറസാക്ക്പറഞ്ഞു.

കോവിഡ്-19 മഹാമാരിക്കുശേഷം ഉപഭോക്താക്കളെ അയല്‍പക്കത്തെ കടകളില്‍ തിരിച്ചെത്തിക്കാന്‍ 2021ല്‍ വി.കെ.സിനടപ്പാക്കിയ ഷോപ്പ്‌ലോക്കല്‍ പദ്ധതി പോലെ സീറോഫുട്മാര്‍ക്‌സിന്റെയും ലക്ഷ്യം ഉപഭോക്തൃബോധവല്‍ക്കരണമാണ്. 2021 ലെഷോപ്പ്‌ലോക്കല്‍ പദ്ധതിയില് രാജ്യത്തെ രണ്ടുലക്ഷത്തോളം വ്യാപാരസ്ഥാപനങ്ങളാണ്പങ്കാളികളായത്. ദ ബ്രേക്ക്ത്രൂഗ്രൂപ്പിന്റെഡിസൈന്‍ വിഭാഗമായ ബിബിളിയോ ബുദ്ധയാണ് സീറോഫൂട്ട്മാര്‍ക്കിങ് പദ്ധതിയുടെ ബ്രാന്‍ഡ് നെയിമിങ്ങും ബ്രാന്‍ഡ് ഡിസൈനിങ്ങും നിര്‍വഹിച്ചത്.

Content Highlights:
Bollywood legend Amitabh Bachchan has officially launched Zero Footmarks, a novel national initiative by leading footwear manufacturer VKC Group for responsible recycling of used footwear. Customers can now hand over their old shoes and slippers through the official website during the delivery time of their new orders. The eco-friendly project aims to promote responsible waste management and build environmental awareness among the younger generation. VKC Managing Director VKC Razak stated that the successful pilot project introduced earlier inspired this nationwide expansion to address footwear waste scientifically.

 

Latest