Connect with us

Kozhikode

അലിഫ് ഡേ നാളെ മര്‍കസില്‍; വിദ്യാരംഭത്തിന് കാന്തപുരം നേതൃത്വം നല്‍കും

അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്ന ചടങ്ങിനും പ്രാര്‍ഥനക്കും സന്ദേശ പ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും.

Published

|

Last Updated

കോഴിക്കോട് | അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികള്‍ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം നാളെ (ഏപ്രില്‍ 18, വ്യാഴം) കാരന്തൂര്‍ മര്‍കസില്‍ നടക്കും. രാവിലെ എട്ടു മുതല്‍ 11 വരെ നടക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

വിശുദ്ധ റമസാനിലെ വാര്‍ഷികാവധിക്കു ശേഷം ഇസ്ലാമിക പാഠശാലകളും മദ്‌റസകളും പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ വിവിധ സമയങ്ങളില്‍ മര്‍കസില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് ഇത്തവണ വിപുലമായി അലിഫ് ഡേ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി അനവധി പേരാണ് ഓരോ വര്‍ഷവും ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന് മര്‍കസില്‍ എത്താറുള്ളത്.

അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്ന ചടങ്ങിനും പ്രാര്‍ഥനക്കും സന്ദേശ പ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹുസൈന്‍ മുസ്ലിയാര്‍ കൊടുവള്ളി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി സംബന്ധിക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കാണ് അലിഫ് ഡേ ചടങ്ങില്‍ പ്രവേശനം. വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം: https://alifday.markaz.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072500434, 9072500406.

---- facebook comment plugin here -----

Latest