Connect with us

Ongoing News

സഊദി ലക്ഷ്യമിട്ടുള്ള ഡ്രോണുകള്‍ പ്രതിരോധിച്ച് വ്യോമ സേന; റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിനു നേരെയുള്ള ആക്രമണം തടഞ്ഞു

ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ഷൈബ എണ്ണപ്പാടം എന്നിവ ലക്ഷ്യമിട്ട് നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയതായി സഊദി പ്രതിരോധ മന്ത്രാലയം

Published

|

Last Updated

റിയാദ്  | സഊദി തലസ്ഥാനത്തെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ഷൈബ എണ്ണപ്പാടം എന്നിവ ലക്ഷ്യമിട്ട് നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു.

ഡ്രോണ്‍ വെടിവച്ചിട്ടതിന് ശേഷം നാശനഷ്ടങ്ങളോ സാധാരണക്കാര്‍ക്ക് പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

റിയാദിലെ യുഎസ് എംബസി ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് റിയാദിനെ ലക്ഷ്യമിടാനുള്ള ശ്രമങ്ങള്‍ നഗരത്തിന് മുകളിലൂടെ തടഞ്ഞ് നശിപ്പിച്ചു. റിയാദിന് കിഴക്ക് ഭാഗത്ത് നാല് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കിയ ഡ്രോണും തകര്‍ത്തതായി വക്താവ് പറഞ്ഞു.