Connect with us

Uae

സഊദിയിൽ ബജറ്റ് എയർലൈനറുകൾ വ്യാപകമാക്കാൻ എയർ അറേബ്യ

എയർലൈൻ നടത്താനുള്ള അവകാശം നേടിയ സഖ്യത്തിന്റെ ഭാഗമാണ് യു എ ഇയുടെ എയർ അറേബ്യ.

Published

|

Last Updated

ദുബൈ| സഊദി അറേബ്യയിൽ ബജറ്റ് വിമാനങ്ങൾ ആരംഭിക്കാൻ ആഗോള തലത്തിൽ കൂട്ടുചേർന്ന എയർലൈനറുകളിൽ എയർ അറേബ്യയും. എയർലൈൻ നടത്താനുള്ള അവകാശം നേടിയ സഖ്യത്തിന്റെ ഭാഗമാണ് യു എ ഇയുടെ എയർ അറേബ്യ. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കൺസോർഷ്യം പ്രവർത്തിക്കുക. യാത്രക്കാർക്ക് മത്സരാധിഷ്ഠിത യാത്രാ സാധ്യതകൾ ഒരുക്കും. സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്. ഈജിപ്തിലെ നെസ്മയും ജിദ്ദ ആസ്ഥാനമായുള്ള കുൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗും കൺസോർഷ്യത്തിന്റെ ഭാഗമാണ്.
കിഴക്കൻ മേഖലയിൽ വ്യോമഗതാഗതം മെച്ചപ്പെടുത്താൻ എയർലൈൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും പുതിയ എയർ അറേബ്യ സഖ്യത്തിന്റെ 45 വിമാനങ്ങൾ സർവീസ് നടത്തും. 24 ആഭ്യന്തര, 57 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾക്ക് സേവനം നൽകും.
2030 ആകുമ്പോഴേക്കും പ്രതിവർഷം കോടി യാത്രക്കാരെ വരെ എത്തിക്കുകയും 2,400 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ സമ്പദ്്വ്യവസ്ഥയുടെയും ടൂറിസത്തിന്റെയും വളർച്ചയെ പിന്തുണക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് സഊദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ്അബ്ദുൽ അസീസ് അൽ ദുവൈലേജ് പറഞ്ഞു.
പുതിയ എയർലൈനിന്റെ തുടക്കം “രാജ്യത്തിന്റെ വ്യോമയാന മേഖലയിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്’ എന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് അൽ ജാസർ വ്യക്തമാക്കി. ദമ്മാമിൽ നിന്ന് കുറഞ്ഞ നിരക്കിൽ എയർലൈൻ ആരംഭിക്കുന്നതിനായി കുവൈത്തിലെ ജസീറ എയർവേയ്സും കഴിഞ്ഞ വർഷം രംഗത്തെത്തിയിരുന്നു.
ഈ മേഖല വികസിപ്പിക്കുന്നതിനായി 800 കോടി ഡോളർ നിക്ഷേപിക്കുകയും ദശാബ്ദത്തിന്റെ അവസാനത്തോടെ 15 കോടി സന്ദർശകരെ ആകർഷിക്കുകയും വേണമെന്ന് സഊദി കണക്കാക്കിയിട്ടുണ്ട്.

Latest