Kerala
പൊന്നാനിയില്‍ എഐവൈഎഫ് നേതാവിന് വെട്ടേറ്റു
പരുക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറം | പൊന്നാനിയില്‍ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിനെ അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പൊന്നാനി കര്‍മ റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
പരുക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.







