Kerala
യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതാക്കളെ കാണാന്‍ പി വി അന്‍വര്‍; കുഞ്ഞാലിക്കുട്ടിയെയും പിഎംഎ സലാമിനെയും സന്ദര്‍ശിക്കും
രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും പി വി അന്‍വര്‍
മലപ്പുറം| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതാക്കളെ സന്ദര്‍ശിക്കാന്‍ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി യോഗം അന്‍വറിന്റെ വീട്ടില്‍വച്ച് ചേരുന്നുണ്ട്. അതിനുശേഷമാകും അന്‍വര്‍ ലീഗ് നേതാക്കളെ കാണാന്‍ പോകുക. അന്‍വര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും പിഎംഎ സലാമിനെയും കാണുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പത്തുമണിയോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നേതൃയോഗം ചേരുന്നുണ്ട്. അതിനുശേഷമായിരിക്കും ലീഗ് നേതാക്കളുമായി അന്‍വറിന്റെ കൂടിക്കാഴ്ച. അതിനിടെ രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.




