Connect with us

Afganistan

ടി-20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റനാവാനില്ലെന്ന് റാശിദ് ഖാന്‍

എന്നാല്‍, ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ക്യാപ്റ്റനാവാനില്ലെന്ന് റാശിദ് ഖാന്‍ അറിയിച്ചു

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി എന്താകുമെന്നായിരുന്നു കായിക പ്രേമികള്‍ ഉറ്റുനോക്കിയിരുന്നത്. ആശങ്കകള്‍ക്ക് വിരാമമില്ലെങ്കിലും 2021 ലെ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

റാശിദ് ഖാനെ ക്യാപ്റ്റനായി നിശ്ചയിച്ചുകൊണ്ട് 18 അംഗ ടീമിനെയാണ് എ എഫ് ബി പ്രഖ്യാപിച്ചത്. റാശിദ് ഖാന് പുറമെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ശഹ്‌സാദും ടീമിലുണ്ട്. അഫസര്‍ സസായി, ഫരിദ് അഹമ്മദ് മാലിക്ക് എന്നിവരെ സ്റ്റാന്‍ബൈ കളിക്കാരായി ടീമിലെടുത്തിട്ടുണ്ട്.

എന്നാല്‍, ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ക്യാപ്റ്റനാവാനില്ലെന്ന് റാശിദ് ഖാന്‍ അറിയിച്ചു. തന്നെ ക്യാപ്റ്റനാക്കും മുമ്പ് തന്നോട് ആലോചിച്ചിരുന്നില്ലെന്ന് റാശിദ് പറഞ്ഞു.

നേരത്തെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ രാജ്യം പിടിച്ചടക്കും മുമ്പ് രാജ്യത്തിന്റെ ദയനീയാവസ്ഥ പുറത്തെത്തിച്ചത് റാശിദ് ഖാന്‍ ആയിരുന്നു.

---- facebook comment plugin here -----

Latest