Connect with us

sreenath basi arrest

നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്

Published

|

Last Updated

കൊച്ചി ‌  ഓണ്‍ലൈന്‍ ചാനലിന്റെ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ഐ പി സി 509, 354(എ), 294(ബി) വകുപ്പുകള്‍ ചുമത്തിയാണ്  അറസ്റ്റ്. ആള്‍ജാമ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കാവുന്ന  വകുപ്പുകളാണിത്.  ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തതിന് പിന്നാലെ മരട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു
അതേ സമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

 

 

---- facebook comment plugin here -----

Latest