Connect with us

Kerala

മോഡലുകളുടെ അപകട മരണം; അന്വേഷണം പ്രത്യേക സംഘത്തിന്

Published

|

Last Updated

കൊച്ചി | മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. ജില്ലാ ക്രൈം ബ്രാഞ്ച് മേധാവി എ സി പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

അതിനിടെ, കേസിലെ പ്രതിയും ഔഡി കാര്‍ ഡ്രൈവറുമായ സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന അബ്ദുല്‍റഹിമാന്റെ മൊഴി തെറ്റാണെന്ന് സൈജു പറഞ്ഞു.

 

Latest