Kerala
കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
കോഴിക്കോട് | തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തുകയാണ്. തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്
. ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്.







