വയറ്റില്‍ കത്രിക വെച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനക്ക് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ്അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
സംഭവം ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നത്.
വീഡിയോ കാണാം







