Connect with us

National

പി എഫില്‍ ഇനി ആധാര്‍ കാര്‍ഡ് വയസ്സ് തെളിയിക്കാനുള്ള രേഖയായി പരിഗണിക്കില്ല

ജനന തീയതി തെളിയിക്കുന്നതിനായി പരിഗണിക്കാവുന്ന രേഖകളില്‍ നിന്നും ആധാര്‍ കാര്‍ഡിനെ ഒഴിവാക്കിയതായി ഇ പി എഫ് ഒ

Published

|

Last Updated

ന്യൂഡൽഹി | പി എഫില്‍ ഇനി ആധാര്‍കാര്‍ഡ് വയസ്സ് തെളിയിക്കാനുള്ള രേഖയായി പരിഗണിക്കില്ല. ഇപിഎഫ്ഒ യുടെ റിട്ടൈര്‍മെന്റ് ബോഡി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനന തീയതി തെളിയിക്കുന്നതിനായി പരിഗണിക്കാവുന്ന രേഖകളില്‍ നിന്നും ആധാര്‍ കാര്‍ഡിനെ ഒഴിവാക്കിയതായി ഇ പി എഫ് ഒ അറിയിച്ചു.

ജനുവരി 16 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇ പി എഫ് ഒ ഇക്കാര്യം പറയുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെങ്കിലും തെളിവായി ഹാജരാക്കാനാവില്ല എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ പി എഫ് ഒ യുടെ പുതിയ നിര്‍ദേശം.

 

Latest