Connect with us

Kerala

കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകന്‍ അതുല്‍ (23) ആണ് മരിച്ചത്.

Published

|

Last Updated

കോട്ടയം| കോട്ടയം കറുകച്ചാല്‍ തൊണ്ണശേരിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകന്‍ അതുല്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടമുണ്ടായത്.

അതുല്‍ സഞ്ചരിച്ച ബൈക്കിന്റെ എതിര്‍ ദിശയില്‍ നിന്നെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അതുലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

Latest