Connect with us

Kannur

പ്ലാവില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Published

|

Last Updated

പേരാവൂര്‍ | കണ്ണൂര്‍ പേരാവൂരില്‍ ചക്ക പറിക്കുന്നതിനിടെ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം. പേരാവൂര്‍ നിടുംപുറംചാലിലെ കോടന്തൂര്‍ വിന്‍സെന്റാണ് (41) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. പ്ലാവില്‍ നിന്ന് വീണ ഉടനെ വിന്‍സെന്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ് വിന്‍സെന്റ്. ഭാര്യ :മിനി, മക്കള്‍ : ആകാശ്, ആഷ്‌ലിന്‍, ആദര്‍ശ്. സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Latest