Connect with us

Kannur

തലശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.

Published

|

Last Updated

 

കണ്ണൂര്‍| തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്ന് താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

അപകടസമയത്ത് സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നു. പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിദാല്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

 

 

Latest