Kerala
കോളറ ബാധിതനായി ചികിത്സയിലായിരുന്ന രോഗി മരിച്ചു
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്
ആലപ്പുഴ| കോളറ ബാധിതനായി ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ രഘു പി.ജി (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഗുരുതരാവസ്ഥയിരുന്ന രഘു വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയത്. രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി, മകൾ: ശിവ പാർവ്വതി (ഒന്നാംവർഷ നേഴ്സിങ് വിദ്യാർത്ഥി ബാംഗ്ലൂർ).







