Connect with us

OBITUARY

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

Published

|

Last Updated

റിയാദ് | ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി. അമരമ്പലം അത്താണിക്കല്‍ പരേതനായ അറുമുഖന്റെ മകന്‍ നെല്ലിപ്പറമ്പന്‍ പൂഴികുത്ത് സുരേഷ് ബാബു (50)ആണ് മരിച്ചത്.

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് റിയാദ് മന്‍സൂരിയയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാതാവ്: നാരായണി
ഭാര്യ: ബബിത
മക്കള്‍: അവന്തിക, അവിനാശ്

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.