Connect with us

Kerala

എടപ്പാളില്‍ വന്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മൂന്ന് ലക്ഷം പുകയില പാക്കറ്റുകളാണ് പിടികൂടിയത്.

Published

|

Last Updated

മലപ്പുറം | എടപ്പാളില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ഒന്നര കോടി വില വരുന്ന മൂന്ന് ലക്ഷം പുകയില പാക്കറ്റുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്.

മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. പട്ടാമ്പി സ്വദേശി രമേശ്, അലി, നെടുമങ്ങാട് സ്വദേശി ശമീര്‍ എന്നിവരെയാണ് പിടികൂടിയത്. വട്ടംകുളത്തെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ ഇടപാട് നടത്തിയത്. രാത്രി 10 മണിയോടെ രണ്ട് ട്രക്കുകളിലായി കടത്തുമ്പോഴാണ് എക്‌സൈസ് പിടികൂടിയത്. ഹാന്‍സ്, ശംഭു അടക്കമുള്ളവയാണ് കടത്തിയത്.

---- facebook comment plugin here -----

Latest