Connect with us

Kozhikode

സഹപാഠിക്കൊരു ഭവനം: മർകസ് ബോയ്സ് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹഭവനത്തിന് കുറ്റിയടിച്ചു

പത്താം മൈൽ പുഴക്കൽ ബസാറിൽ നിർമിക്കുന്ന വീടിന്റെ കുറ്റിയടി കർമം സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ നിർവഹിച്ചു.

Published

|

Last Updated

കുന്ദമംഗലം|കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയുമായി മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. തങ്ങളുടെ സഹപാഠിക്ക് സുരക്ഷിതമായ ഒരു വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) വളണ്ടിയർമാർ ഏറ്റെടുത്ത ‘സ്നേഹഭവനം’ പദ്ധതിക്ക് തുടക്കമായി. പത്താം മൈൽ പുഴക്കൽ ബസാറിൽ നിർമിക്കുന്ന വീടിന്റെ കുറ്റിയടി കർമം സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ നിർവഹിച്ചു.

വിദ്യാർഥികൾക്കിടയിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിന്റെ ഭാഗമായാണ് എൻ എസ് എസ് യൂണിറ്റ് ഇത്തരമൊരു ബൃഹദ് പദ്ധതിക്ക് രൂപം നൽകിയത്. തങ്ങളുടെ കൂടെ പഠിക്കുന്ന സുഹൃത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുകയാണ്.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിളി അധ്യക്ഷത വഹിച്ചു. എൻ  എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ എം കെ ഫൈസൽ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി കെ സുധാകരൻ, വാർഡ് മെമ്പർ എം ബാബുമോൻ, പി ടി എ പ്രസിഡന്റ് കെ കെ ശമീം, മർകസ് ആർട്‌സ് കോളജ് പ്രിൻസിപ്പൽ ഒ മുഹമ്മദ് സ്വാലിഹ്, ജി അനീസ് മുഹമ്മദ്, കെ കെ അശ്റഫ്, മഹല്ല് പ്രസിഡന്റ് വടക്കയിൽ മുഹമ്മദ് ഹാജി, എം മുസ്‌തഫ, അബ്‌ദുൽ ജലീൽ, പി കെ മുസ്‌തഫ, അബ്‌ദുൽ അസീസ്, കെ ആബിദ് റഹ്‌മാൻ, കെ മുഹമ്മദ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

---- facebook comment plugin here -----

Latest