National
അധ്യാപകന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ നാലാം ക്ലാസുകാരന്‍ മരിച്ചു
മൃഗീയമായി മര്‍ദിച്ചതിന് ശേഷം അധ്യാപകന്‍ കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു

ബെംഗളുരു | കര്‍ണാടകയില്‍ സ്‌കൂളിലെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ താഴേക്ക് വലിച്ചെറിഞ്ഞ വിദ്യാര്‍ഥി മരിച്ചു. 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. മൃഗീയമായി മര്‍ദിച്ചതിന് ശേഷം അധ്യാപകന്‍ കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ ഹഡഗലിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ച ഭരത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
ഭരതിന്റെ അമ്മ ഗീത ഇതേ സ്‌കൂളിലെ അധ്യാപികയാണ്. ഇവരെയും അധ്യാപകന്‍ മര്‍ദിച്ചു. പരുക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിന് ഒളിവില്‍ പോയ മുത്തപ്പയെ ഇനിയും കണ്ടെത്താനായിട്ടില്ല.
---- facebook comment plugin here -----