Connect with us

Kannur

കണ്ണൂരില്‍ 26കാരിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊക്ലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ ചൊക്ലിയില്‍ ഇരുപത്തിയാറുകാരിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഷഫ്‌നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം.

കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് പറഞ്ഞു. ചൊക്ലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

 

Latest