Connect with us

Kerala

98 വിദ്യാർഥികൾക്ക് വയറു വേദന, ഛർദ്ദി; ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം പരിശോധന നടത്തി

അസ്വസ്ഥത അനുഭവപ്പെട്ടത് 24 മുതൽ

Published

|

Last Updated

വൈത്തിരി | പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ 98 കുട്ടികളിൽ ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവത്തനങ്ങൾ ഊർജ്ജിതമാക്കി.

ജനുവരി 24ന് ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് 27ന് 11 കുട്ടികൾക്കും 29ന് 20 പേർക്കും 30ന് 66 പേർക്കുമായി ആകെ 98 കുട്ടികളാണ് സമാന ലക്ഷണങ്ങളുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആർക്കും ഗുരുതരമായ ലക്ഷണങ്ങളിങ്കിലും കുട്ടികൾ ആരോഗ്യ വകുപ്പിൻ്റെ സജീവ നിരീക്ഷണത്തിലാണ്.

ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ദിനീഷ് പിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പാചക തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ മുൻകരുതൽ എടുക്കാൻ നിർദേശം നിർദേശം നൽകി.

സ്ഥാപനത്തിൻ്റെ കുടിവെള്ള സ്രോതസ്സുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഗുണ നിലവാര പരിശോധനക്കായി കോഴിക്കോട് റീജിനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കുട്ടികളുടെ സ്റ്റൂൾ സാംപിളുകൾ എടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്കും ബ്ലഡ്‌ സാംപിളുകൾ ബത്തേരി പബ്ലിക് ഹെൽത്ത് ലഭിലേക്കും അയച്ചിട്ടുണ്ട്. കൂടാതെ, കുടിവെള്ളം ക്ലോറിനേഷൻ ചെയ്യുകയും ദിവസേനെ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ്  സംഷാദ് മരക്കാർ, എ ഡി എം. എൻ.ഐ ഷാജു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് നസീമ ടീച്ചർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ രേഷ്മ തുടങ്ങിയവരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിളിച്ച് ചേർക്കുകയും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു.

Latest