Connect with us

Kerala

ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൃത്യം നടന്ന് രണ്ടര മാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

Published

|

Last Updated

കൊച്ചി   ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍ രാജിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം പോക്‌സോ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1262 പേജുകളുള്ളതാണ് കുറ്റപത്രം

സെപ്തംബര്‍ ഏഴിനാണ് ആലുവ എടയപ്പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടി പീഡനത്തിനിരയായത്. പുലര്‍ച്ചെയോടെ വീട്ടിലെത്തിയ ക്രിസ്റ്റിന്‍ രാജ് കുട്ടിയെ എടുത്തുകൊണ്ടുപോയി സമീപത്തെ പാടത്തുവെച്ചാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അന്ന് വൈകിട്ടുതന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

പെരുമ്പാവൂരില്‍ ഒരു പോക്‌സോ കേസിലും വയോധികയെ പീഡിപ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയായിരുന്നു. കൃത്യം നടന്ന് രണ്ടര മാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്