Connect with us

International

നൈജീരിയയില്‍ ബോട്ട് മുങ്ങി 76 മരണം

ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

Published

|

Last Updated

അബുജ  | നൈജീരിയയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 76 പേര്‍ മരിച്ചു. അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 85 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബോട്ടപകടത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.

‘സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയതായി എമര്‍ജന്‍സി ബോഡി സ്ഥിരീകരിച്ചു’ -നൈജീരിയന്‍ പ്രസിഡന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തത്തെത്തുടര്‍ന്ന് നൈജീരിയന്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി, നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി എന്നിവ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

 

Latest