Connect with us

Kerala

വൈക്കത്ത് വീട്ടില്‍ നിന്നും 70 പവനും ഡയമണ്ടുകളും മോഷണം പോയി

വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്

Published

|

Last Updated

കോട്ടയം  | വൈക്കത്ത് വീട്ടില്‍ നിന്നും 70 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം തെക്കേനാവള്ളില്‍ എന്‍ പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി മോഷണം നടന്നുവെന്നാണ് പോലീസ് നിഗമനം.

പോലീസ് പറയുന്നത് ഇങ്ങനെ- പുരുഷോത്തമന്‍ നായര്‍, ഭാര്യ ഹൈമവതി, മകള്‍ ദേവീ പാര്‍വതി എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. മൂവരും തിങ്കളാഴ്ച രാത്രി 9.30നു പരിചയക്കാരനായ ഡ്രൈവര്‍ രാജേഷും അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ടു ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. തിരികെ വാഹനം രാജേഷ് വീട്ടില്‍ കൊണ്ടു വച്ചു.

ഇന്ന് ഉച്ച കഴിഞ്ഞു 3.30ഓടെ മൂവരും തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.