Connect with us

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണുണ്ടാവുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണുണ്ടാവുക.

ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുകാരണമാണ് കേരളത്തില്‍ മഴത്തുടര്‍ച്ചക്ക് സാധ്യത കല്‍പ്പിക്കുന്നത്.

കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലകളുയരാനും സാധ്യതയുണ്ട്. എന്നാല്‍, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.