Connect with us

National

യുപിയില്‍ ബസ് മറിഞ്ഞ് 5 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്കേറ്റു

അജ്ഞാത വാഹനമാണ് ഇടിച്ചതെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ്

Published

|

Last Updated

ജലൗണ്‍, ഉത്തര്‍പ്രദേശ്| ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ ബസ് മറിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മധൗഗഢ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോപാല്‍പുരയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

ബസില്‍ 40 പേരുണ്ടായിരുന്നു.  പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.