Connect with us

up election

'എസ് പി പാദസേവകരുടെ പാര്‍ട്ടി'; പാര്‍ട്ടി പുറത്താക്കി ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ എം എല്‍ എയുടെ ആരോപണം

മൂന്ന് വട്ടം എം എല്‍ എയായ ഹരിയോം യാദവിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നു

Published

|

Last Updated

ലക്‌നോ | സമാജ് വാദി പാര്‍ട്ടി പാദസേവകരുടെ പാര്‍ട്ടിയാണെന്ന് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ ഉത്തര്‍പ്രദേശ് എം എല്‍ എ. കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവിനും സമാജ് വാദി പാര്‍ട്ടി എം എല്‍ എക്കുമൊപ്പം ബി ജെ പിയില്‍ ചേര്‍ന്ന ഹരിയോം യാദവാണ് ഈ പ്രസ്താവന നടത്തിയത്. യു പിയിലെ ഫിറോസാബാദിലെ ശിശിര്‍ഗഞ്ചില്‍ നിന്നുള്ള എം എല്‍ എയായിരുന്നു ഹരിയോം യാദവ്.

സമാജ് വാദി പാര്‍ട്ടി മുലായം സിംഗ് യാദവിന്റെ പാര്‍ട്ടിയല്ല. അഖിലേഷ് യാദവിന് ചുറ്റും കൂടിയിരിക്കുന്ന ഏതാനും പാദസേവകരുടെ പാര്‍ട്ടിയാണ്. അവരുടെ ലക്ഷ്യം അഖിലേഷിനെ ദുര്‍ബലപ്പെടുത്തുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം പിയുമായ രാം ഗോപാല്‍ യാദവിനും മകനും താന്‍ പാര്‍ട്ടിയില്‍ ഉണ്ടാവുന്നത് ഇഷ്ടമല്ല. അവരുടെ നിലനില്‍പ്പിന് താന്‍ ഭീഷണിയാണെന്നാണ് അവര്‍ കരുതുന്നുവെന്നും ഹരിയോം യാദവ് അഭിപ്രായപ്പെട്ടു.

മൂന്ന് വട്ടം എം എല്‍ എയായ ഹരിയോം യാദവിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു പുറത്താക്കിയത്.

Latest