National
'ഹോര്‍മുസ് സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവുമെന്ന് ഉറപ്പാക്കുന്നത് ലോകത്തിന് അത്യന്താപേക്ഷിതം ' ; മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്
സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെടാന്‍ ഞങ്ങള്‍ തീരുമാനിച്ചു'- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു
ന്യൂഡല്‍ഹി | മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെയുള്ള നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു.
യുഎസും ഇസ്‌റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമാണിത്. സമാധാനം, സുസ്ഥിരത, ഊര്‍ജ സുരക്ഷ എന്നിവയ്‌ക്കൊപ്പം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ചരക്കുനീക്കവും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രസിഡന്റ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായി. സംഘര്‍ഷം ലഘൂകരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവുമാണെന്ന് ഉറപ്പാക്കുന്നത് ലോകത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെടാന്‍ ഞങ്ങള്‍ തീരുമാനിച്ചു’- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു
അതേ സമയം ട്രംപുമായുള്ള സംഭാഷണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്ത് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക്’ കാരണമായതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
സംഘര്‍ഷം ശക്തമായി തുടരുന്നത് ലോക സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. സംഘര്‍ഷം മൂലമുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൂടുതല്‍ കണ്ടെത്തുകമള്‍ട്ടിമീഡിയ ഉള്ളടക്കംഓണ്‍ലൈന്‍ ക്ലാസ്സുകള്‍എഡിറ്റോറിയല്‍ സേവനങ്ങള്‍ദുഷ്‌കരമായ ആഗോള സാഹചര്യം വളരെക്കാലം തുടര്‍ന്നേക്കാം. കരിഞ്ചന്തയും അവശ്യവസ്തുക്കളുടെ അന്യായമായ ഉപയോഗവും സംബന്ധിച്ച പരാതികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഘര്‍ഷകാലത്ത് ഇന്ത്യക്കാരുടെ സുരക്ഷയാണ് സര്‍ക്കാറിന്റെ മുന്‍ഗണന. ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞത് ഒരു കോടി ഇന്ത്യക്കാരെങ്കിലും താമസിക്കുന്നുണ്ട്. മേഖലയിലെ വാണിജ്യ കപ്പലുകളിലെ ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. ഇക്കാരണങ്ങളാല്‍ പാര്‍ലിമെന്റില്‍ നിന്ന് ഏകകണ്ഠമായ ശബ്ദം ലോകത്തിന് മുന്നില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.സംഘര്‍ഷം ആരംഭിച്ചതിനുശേഷം, 3.75 ലക്ഷത്തിലധികം പേര്‍ സുരക്ഷിതമായി രാജ്യത്ത് മടങ്ങിയെത്തി. ഇറാനില്‍ നിന്ന് ഇതുവരെ ഏകദേശം ആയിരം ഇന്ത്യക്കാര്‍ തിരിച്ചെത്തിയിട്ടുണ്ട്. അവരില്‍ 700ലധികം പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.




