Connect with us

t20worldcup

'ഇതാ ലോക ചാമ്പ്യന്മാര്‍'; ലോകകപ്പ് ടി20 കിരീടം ആസ്‌ത്രേലിയക്ക്

സ്‌കോര്‍ ചേസിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയ തുടക്കത്തിലേ ആക്രമണോത്സുക ബാറ്റിംഗ് ആയിരുന്നു പുറത്തെടുത്തത്

Published

|

Last Updated

ദുബൈ | അയല്‍പ്പോരില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ആസ്‌ത്രേലിയ കുട്ടി ക്രിക്കറ്റിലെ ചാമ്പ്യന്മാരായി. 2021 ലോകകപ്പ് ഫൈനലില്‍ ന്യീസിലാന്‍ഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആസ്‌ത്രേലിയ ടി20യിലെ കന്നിക്കിരീടം ചൂടിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ആസ്‌ത്രേലിയ മറികടന്നു.

നേരത്തെ, ടോസ് നേടിയ ആസ്‌ത്രേലിയ ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് നേടിയത്. ന്യൂസിലാന്‍ഡിന് വേണ്ടി കെയ്ന്‍ വില്യംസണ്‍ 48 പന്തില്‍ 85 റണ്‍സ് നേടി. മാര്‍ടിന്‍ ഗപ്റ്റില്‍ 35 പന്തില്‍ 28 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 17 പന്തില്‍ 18 റണ്‍സും നേടി. തുടക്കത്തില്‍ ഇഴഞ്ഞ് നീങ്ങിയ സ്‌കോറിങ് അവസാന ഓവറുകളില്‍ വേഗത്തിലാക്കിയെങ്കിലും ഓസീസി വെല്ലുവിളിക്കാന്‍ പോന്ന സ്‌കോറിലെത്തിക്കാന്‍ കിവികള്‍ക്ക് കഴിഞ്ഞില്ല. ആസ്‌ത്രേലിയക്കായി ജോഷ് ഹെയ്‌സല്‍വൂഡ് മൂന്ന് വിക്കറ്റും ആദം സാംപ ഒരു വിക്കറ്റും നേടി.

സ്‌കോര്‍ ചേസിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയ തുടക്കത്തിലേ ആക്രമണോത്സുക ബാറ്റിംഗ് ആയിരുന്നു പുറത്തെടുത്തത്. ഓസീസിനായി മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണ്ണറും അര്‍ധ സെഞ്ച്വുറി നേടി. ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ 28 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ന്യൂസിലാന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റും നേടിയത് ട്രെന്റ് ബോള്‍ട്ടാണ്.

Latest