Connect with us

Kerala

'ബംഗാളി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ബംഗാളി സഖാക്കള്‍'; പുതിയ നീക്കവുമായി സി ഐ ടി യു

അതിഥി തൊഴിലാളികളെ കൂട്ടത്തോടെ പാര്‍ട്ടിയിലെത്തിക്കുക ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | അതിഥി തൊഴിലാളികളെ സംഘട
നയോടും പാര്‍ട്ടിയോടും കൂടുതല്‍ അടുപ്പിക്കാന്‍ തന്ത്രപരമായ പുതിയ നീക്കവുമായി സി ഐ ടി യു. ബംഗാളില്‍ നിന്നും ഹിന്ദി മേഖലയില്‍ നിന്നും സി പി എമ്മിന്റേയും സി ഐ ടി യുവിന്റേയും പ്രാദേശിക നേതാക്കളെ എത്തിച്ച് പ്രാദശിക അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാനാണ് നീക്കം. ഇതിനായുള്ള പദ്ധതി സി ഐ ടി യു ആവിഷ്‌ക്കരിച്ച് കഴിഞ്ഞു.

നിരവധി അതിഥി തൊഴിലാളികളാണ് കേരള സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളിലും മറ്റുമായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇവരില്‍ പലര്‍ക്കും ഇവിടെ വോട്ടവകാശമുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിര ജോലി ചെയ്യുന്ന ഇവര്‍ സംഘടിതരല്ല. ഇവരെ പാര്‍ട്ടിയോട് അടുപ്പിച്ചാല്‍ അത് തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതിനായി ബംഗാളി, ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന നേതാക്കളെ ഇറക്കാനാണ് തീരുമാനം.

 

 

---- facebook comment plugin here -----

Latest