Connect with us

Kerala

'ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ആദ്യ ഫലസൂചനകള്‍ രാവിലെ ഒന്‍പതോടെ'

ജില്ലാ കലക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്നു ഒരുക്കങ്ങള്‍ വിലയിരുത്തി.

Published

|

Last Updated

തിരുവനന്തപുരം |  ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ആദ്യ ഫല സൂചന രാവിലെ ഒന്‍പതോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.

വോട്ടെണ്ണലിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്.

 

നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും.ജില്ലാ കലക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്നു ഒരുക്കങ്ങള്‍ വിലയിരുത്തി. വടകരയില്‍ പ്രശ്‌നമുണ്ടെന്നു കരുതുന്നില്ല. ഇവിഎം വോട്ടുകള്‍ സുതാര്യമാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണ പരീശിലനം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest