Connect with us

Saudi Arabia

'അബ്ഷിര്‍ പ്ലാറ്റ്‌ഫോം'; നടന്നത് 25,00000 ത്തിലധികം ഇലക്ട്രോണിക് ഇടപാടുകള്‍

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് വഴി മികച്ച സേവനമാണ് നല്‍കിവരുന്നതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്.

Published

|

Last Updated

റിയാദ് | മാര്‍ച്ച് മാസത്തില്‍ സഊദി ട്രാഫിക് മന്ത്രാലയത്തിന്റെ ‘അബ്ഷിര്‍ പ്ലാറ്റ്‌ഫോം’ വഴി 25,00000 ത്തിലധികം ഇലക്ട്രോണിക് ഇടപാടുകള്‍ നടന്നതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വാഹന ലൈസന്‍സ് പുതുക്കല്‍, പുതിയ ഡ്രൈവിങ് ലൈസന്‍സ്, വാഹന റിപ്പയര്‍ പെര്‍മിറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുകള്‍, വാഹന ലൈസന്‍സ് പ്ലേറ്റ് മാറ്റിസ്ഥാപിക്കല്‍, ഉപേക്ഷിക്കപ്പെട്ടതും കേടായതുമായ വാഹനങ്ങള്‍, വാഹന വില്‍പ്പന, വാഹന ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തിറക്കിയത്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് വഴി മികച്ച സേവനമാണ് നല്‍കിവരുന്നതെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

 

Latest