Connect with us

ssf sahithyolsav

മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് കൊടുവള്ളിയില്‍

പ്രഖ്യാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കൊടുവള്ളി |മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് 2024 ആഗസ്റ്റ് ഏഴു മുതല്‍ 11 വരെ കൊടുവള്ളിയില്‍ നടക്കും. കളരാന്തിരിയില്‍ നടന്ന സാഹിത്യോത്സവ് പ്രഖ്യാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി വിഷയവതരണം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കര്‍ നിസാമി, ഒ എം ബഷീര്‍ സഖാഫി, ഇബ്രാഹീം അഹ്‌സനി, അബ്ദുറഹ്മാന്‍ സഖാഫി, ഖാജാ സഖാഫി, അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത് സംസാരിച്ചു.

അബ്ദുല്‍ ഹകീം സിദ്ധീഖി സ്വാഗതവും നൗഫല്‍ കരീറ്റിപറമ്പ് നന്ദിയും പറഞ്ഞു. ജില്ലാ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപവല്‍കരിച്ചു. എ കെ സി മുഹമ്മദ് ഫൈസി (ചെയര്‍മാന്‍),സലീം അണ്ടോണ (ജനറല്‍ കണ്‍വീനര്‍), ഇബ്രാഹിം അഹ്‌സനി (ഫിനാന്‍സ് കണ്‍വീനര്‍). നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, ഒ എം ബഷീര്‍ സഖാഫി മുണ്ടുപാറ, എ പി അന്‍വര്‍ സഖാഫി കരുവന്‍പൊയില്‍, ഡോ. അബൂബക്കര്‍ നിസാമി, റഷീദ് അഹ്‌സനി, ഹുസൈന്‍ മാസ്റ്റര്‍ മേപ്പള്ളി(വൈസ് ചെയര്‍മാന്‍മാര്‍). മജീദ് പുത്തൂര്‍, ശറഫുദ്ധീന്‍ വെളിമണ്ണ, ഫിര്‍ദൗസ് എന്‍ കെ വെണ്ണക്കാട്, വി സി ഷറഫുദ്ധീന്‍, ഇസ്ഹാഖ് അലി (ജോ. കണ്‍വീനര്‍മാര്‍).

 

ഫോട്ടോ:
ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപന സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

 

---- facebook comment plugin here -----

Latest