Saudi Arabia
നോമ്പുതുറക്ക് ഹറമില്‍ വിതരണം ചെയ്തത് 20 ടണ്‍ ഈത്തപ്പഴം
മക്ക | മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പുണ്യമാസത്തില്‍ നോമ്പുതുറക്ക് എത്തുന്ന അതിഥികള്‍ക്ക് ആദ്യ ദിനത്തില്‍ 20 ടണ്‍ ഈത്തപ്പഴം വിതരണം ചെയ്തതായി ഹറം കാര്യ മന്ത്രാലയം.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നോമ്പുതുറ നിര്‍ത്തിവച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ദിനേന ആയിരങ്ങളാണ് ഹറമിലെ ഇഫ്താര്‍ സുപ്രകളില്‍ എത്തിച്ചേരുന്നത്.







