Kerala
മുടി വെട്ടാത്തതിന് സ്‌കൂളിന് പുറത്തുനിര്‍ത്തി; പരാതിയുമായി 14 പ്ലസ്ടു വിദ്യാര്‍ഥികള്‍
കൊല്ലം മൈലാപ്പുര്‍ എ കെ എം എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

കൊല്ലം | മുടി വെട്ടാത്തതിന് 14 പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളിന് പുറത്തുനിര്‍ത്തിയെന്ന് പരാതി. കൊല്ലം മൈലാപ്പുര്‍ എ കെ എം എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
മഴ നനഞ്ഞ് സ്‌കൂളിന് പുറത്തുനില്‍ക്കേണ്ടി വന്നുവെന്ന് കുട്ടികളുടെ പരാതിയില്‍ പറഞ്ഞു. ഇന്ന് കട അവധിയായതിനാല്‍ നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല.
എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്ഥിരമായി വൈകി വരുന്നവരാണ് പരാതിക്കാരായ കുട്ടികള്‍. മുന്നറിയിപ്പ് എന്ന നിലയിലാണ് ഇവരെ പുറത്തുനിര്‍ത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
---- facebook comment plugin here -----