Connect with us

road accident

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം; 14 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ഡിസ്റ്റിലറി സ്ഥാപനത്തിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്

Published

|

Last Updated

ഡല്‍ഹി | ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. 14 പേര്‍ക്ക് പരിക്കേറ്റു. കെഡിയ ഡിസ്റ്റിലറീസ് സ്ഥാപനത്തിലെ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പുര്‍ എയിംസിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ദുഃഖം രേഖപ്പെടുത്തി.

 

Latest