Connect with us

National

ജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് മരണം

ഇന്ന്പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലാണ് സംഭവം.

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരില്‍ വാഹനം നിയന്ത്രണം വിട്ട് മലയിടുക്കില്‍ വീണുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിച്ചു. ഇന്ന്പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലാണ് സംഭവം.

ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എസ് യു വി വാഹനം നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

 

Latest