International
അഫ്ഗാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വരുതിയിലാക്കി താലിബാന്‍; കാബൂളിനരികെയെത്തി

കാബൂള്‍ | അഫ്ഗാനില്‍ താലിബാന്‍ സേന കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ വരുതിയിലാക്കുന്നു. തലസ്ഥാനമായ കാബൂളിന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലോഗര്‍ പ്രവിശ്യ വരെ താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഖാണ്ഡഹാര്‍ കീഴടക്കി അധികം വൈകാതെ മൂന്ന് തന്ത്രപ്രധാന പ്രവിശ്യകളിലാണ് താലിബാന്‍ ആധിപത്യമുറപ്പിച്ചത്. ഇതോടെ ആകെയുള്ള 34 പ്രവിശ്യകളില്‍ 18 എണ്ണവും താലിബാന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി.
പല പ്രവിശ്യകളിലും വലിയ
ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ മുന്നേറ്റം. അതിനിടെ, സമാധാന നീക്കങ്ങള്‍ക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ അറിയിച്ചു.
---- facebook comment plugin here -----