Connect with us

National

'ഉത്തരാഖണ്ഡില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ റീസൈക്കിള്‍ ചെയ്തത് 6,772 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍'

Published

|

Last Updated

ഡെറാഡൂണ്‍ | പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിസ്ഥിതിയെ ദോഷകരമായാണ് ബാധിക്കുന്നത്. 2022 ആകുമ്പോഴേക്ക് ഒരുപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണ് ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി 6,772 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവര്‍ റീസൈക്കിള്‍ ചെയ്ത് മാതൃകയായത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുവാന്‍ സാധ്യതയുള്ള പരിസ്ഥിതിലോല സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയാതെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എന്‍ ജി ഒകള്‍ രംഗത്തെത്തിയത്. വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും മാലിന്യനിര്‍മ്മാര്‍ജ്ജനം അനിവാര്യമാണ്. വികസിത രാജ്യങ്ങള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകളുണ്ടാകും.

എന്നാല്‍ വികസ്വര രാജ്യങ്ങളുടെ മാലിന്യ സംസ്‌കരണത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഗുരുതരമാണ്. പരിസ്ഥിതിയ്ക്കും മനുഷ്യന്റെ ആരോഗ്യത്തെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ദോഷകരമായാണ് ബാധിക്കുക. മാലിന്യനിര്‍മ്മാര്‍ജ്ജന മേഖല ശക്തമാകേണ്ടത് അനിവാര്യമാണെന്നാണ് എന്‍ജിഒകളുടെ അഭിപ്രായം. പ്രതിദിനം 327.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്ഥാനത്ത് നിന്ന് ലഭിക്കുന്നത്.

Latest