Connect with us

Kerala

തദ്ദേശ ഉപ തിരഞ്ഞെടുപ്പ്; എല്‍ ഡി എഫിന് മുന്നേറ്റം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്നേറ്റം. പുറത്തുവന്ന ആദ്യ ഫലങ്ങളില്‍ കൂടുതലും ഇടത് മുന്നണിക്ക് അനുകൂലമാണ്. ആറളം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി. ബത്തേരി പഴേരിയിലും പത്തനംതിട്ട കലഞ്ഞൂരിലും യു ഡി എഫ് സിറ്റിംഗ് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. നെടുമങ്ങാട് പതിനാറാം കല്ലും മലപ്പുറം തലക്കാട് പഞ്ചായത്തും എല്‍ ഡി എഫ് നിലനിര്‍ത്തി.

കോട്ടയം എലിക്കുവും, നിലമ്പൂര്‍ വഴിക്കടവും യു ഡി എഫിനാണ്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിന് ലഭിച്ചു. മലപ്പുറം വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യു ഡി എഫും കോഴിക്കോട് വളയം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍ ഡി എഫും നിലനിര്‍ത്തി. എറണാകുളം നോര്‍ത്ത് മാറാടിയില്‍ യു ഡി എഫ് വിജയിച്ചു. വീര്‍പ്പാട് 10ാം വാര്‍ഡ് എല്‍ ഡി എഫിനാണ്. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ 10ാം വാര്‍ഡില്‍ യു ഡി എഫിനാണ് ജയം. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് 13 ാം വാര്‍ഡ് യു ഡി എഫിന് ലഭിച്ചു.

Latest