Connect with us

Kerala

കേരള ബേങ്ക് എ ടി എം തട്ടിപ്പ്; രണ്ട് പേരെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

Published

|

Last Updated

തിരുവനന്തപുരം | കേരള ബേങ്ക് എ ടി എം തട്ടിപ്പ് കേസില്‍ രണ്ട് പേരെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. കാസര്‍കോട് സ്വദേശികളെയാണ് സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ബേങ്കിന്റെ എ ടി എമ്മുകളില്‍ നിന്നായി രണ്ടേ മൂക്കാല്‍ ലക്ഷം രൂപയാണ് കവര്‍ന്നത്.

യു പിയിലെ ബേങ്ക് ഓഫ് ബറോഡയുടെ വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ചായിരുന്നു കവര്‍ച്ച. മൂന്ന് പേരാണ് കൃത്യം നടത്തിയത്. സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താണോ തട്ടിപ്പ് നടത്തിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് പ്രതികള്‍ കാസര്‍കോട് സ്വദേശികളാണെന്ന് തിരിച്ചറഞ്ഞത്.

Latest