Connect with us

National

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 13 ആയി

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശിലെ കിനൗറി ജില്ലയിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇതുവരെ 13 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഇന്നലെ ഉച്ചക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരാണുണ്ടായിരുന്നത്.

Latest