National
ഒ ബി സി ബില്‍ പാർലിമെന്റ് പാസ്സാക്കി

ന്യൂഡല്‍ഹി | സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സ്വന്തം നിലക്ക് പൊതുവെ ഒ ബി സിയെന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസപരമായും സാമൂഹികമപരമായും പിന്നാക്കം നില്‍ക്കുന്ന (എസ് ഇ ബി സി) വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്ന ബില്‍ പാർലിമെന്റ് പാസ്സാക്കി. 127ാം ഭരണഘടനാ ഭേദഗതി ബില്‍ ആയാണ് അവതരിപ്പിച്ചത്. ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയും ഏകകണ്ഠമായി ബില്‍ പാസ്സാക്കുകയായിരുന്നു.
പെഗാസസ് വിഷയത്തിലെ പ്രതിഷേധം മാറ്റിവെച്ച് പ്രതിപക്ഷവും ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ ഡി എയിലെ ജെ ഡി യു അടക്കമുള്ള പത്ത് പാര്‍ട്ടികള്‍ ജാതിയടിസ്ഥാനത്തിലുള്ള സെന്‍സസും സംവരണത്തിലെ 50 ശതമാനം പരിധി ഒഴിവാക്കണമെന്ന് 12 പാര്‍ട്ടികളും ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ഒ ബി സി പട്ടികയില്‍ നിന്ന് ഇവ വ്യത്യസ്തമായാലും പ്രശ്‌നമില്ലെന്ന് ബില്ലിൽ പറയുന്നു. 385 വോട്ടുകള്‍ക്കാണ് ഭരണഘടന ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയിരുന്നത്.